കേന്ദ്ര ഏജന്‍സികള്‍ ഏറെക്കാലമായി കേരളത്തിലെ ഇടത് പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നു: കെ രാധാകൃഷ്ണന്‍ എം പി

കേന്ദ്ര ഏജന്‍സികള്‍ ഏറെക്കാലമായി കേരളത്തിലെ ഇടത് പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എം പി. സഹകരണ മേഖലയെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുന്നുവെന്ന് കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ല. കേന്ദ്ര ഏജന്‍സികള്‍ ഇടതുനേതാക്കള്‍ക്കെതിരെ നടത്തുന്ന വേട്ടയാടല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തുടരുന്നുവെന്നും കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. (K Radhakrishnan against central investigation agencies)
കേരളത്തിലെ സഹകരണ മേഖലയില്‍ ഇടതുപക്ഷം ശക്തമായ സാന്നിധ്യമാണ്. ഈ മേഖല തകര്‍ക്കാനാണ് ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. നേരത്തെ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഇ ഡി ആവര്‍ത്തിക്കുന്നത്. പുതിയതായൊന്നും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പിരിക്കുന്ന പണം കൊള്ളയടിക്കപ്പെടാനുള്ള അവസരം പാര്‍ട്ടി ഉണ്ടാക്കാറില്ല. ആവശ്യം കഴിഞ്ഞ ശേഷം പാര്‍ട്ടി ബാങ്കില്‍ സൂക്ഷിച്ച പണമാണ് കള്ളപ്പണമെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി ജനങ്ങളില്‍ നിന്ന് പിരിച്ച പണമാണ്. അത് ജനങ്ങളുടെ സ്വത്താണെന്നും കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
അതേസമയം സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അനധികൃത സ്വത്ത് കണ്ടു കെട്ടിയത് സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കരുവന്നൂര്‍ കേസിലെ ഇന്‍ഫോസ്‌മെന്റ് ഡയറക്ടറുടെ നീക്കത്തിനെതിരെ നിയമ പോരാട്ടത്തിനൊപ്പം ജനകീയ പ്രതിരോധത്തിന് ഒരുങ്ങുകയാണ് സിപിഐഎം.
Story Highlights : K Radhakrishnan against central investigation agencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here