‘SSLC കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധം’; സജി ചെറിയാനെ തിരുത്തി മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി കഴിഞ്ഞവർക്ക് വായിക്കാനും എഴുതാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണെന്ന് മന്ത്രി പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് വിവാദമുണ്ടാക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അക്കാദമിക മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്നതാണ് കാരണമെന്ന് മന്ത്രി പറഞ്ഞു. പണ്ട് പത്താം ക്ലാസ് ജയിക്കാൻ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാൽ ഓൾ പാസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read Also: സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി
ഒരാളും തോൽക്കാൻ പാടില്ലെന്നാണ്. ആരെങ്കിലും തോറ്റാൽ സർക്കാർ പരാജയമെന്നാണ് പറയുകയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി തന്നെ മന്ത്രി സജി ചെറിയാനെ തിരുത്തി രംഗത്തെത്തിയത്.
Story Highlights : Minister V Sivankutty reacts on Minister Saji Cherian remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here