‘വിരാടിനെയും രോഹിത്തിനെയും വിലകുറച്ച് കണ്ടവർക്കുള്ള മറുപടിയാണ് കപ്പ്’; രോഹിത് ശർമയുടെ പരിശീലകൻ 24 നോട്

വിരാട് കോലിയെയും രോഹിത് ശർമയേയും വിലകുറച്ച് കണ്ടവർക്കുള്ള മറുപടിയാണ് ലോക കപ്പെന്ന് രോഹിത് ശർമയുടെ പരിശീലകൻ ദിനേശ് ലാഡ് 24 ന്യൂസിനോട് പറഞ്ഞു. കപ്പ് എടുക്കുമെന്ന് രോഹിത് വാക്കു തന്നിരുന്നു.
വിരമിക്കൽ പ്രഖ്യാപനം ശരിയായ തീരുമാനമാണ്. ടി ട്വന്റി ക്രിക്കറ്റിൽ പ്രായവും നിർണായകഘടകമാണ്.
രോഹിത്തിലും കോലിയിലും വിശ്വാസം അർപ്പിച്ച ബിസിസിഐക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
രോഹിത് ടെസ്റ്റ് ലോകകപ്പ് നേടുന്നതിനായി കാത്തിരിക്കുന്നു. 2011 ലോകകപ്പിൽ അവസരം കിട്ടാത്തതിൽ നിരാശ രോഹിത്തിന് ഉണ്ടായിരുന്നു. പക്ഷേ അവിടെ നിന്ന് പടിപടിയായി രോഹിത് ഉയർന്നുവന്നു.
രോഹിത്തിന്റെ മനസാന്നിദ്ധ്യം അപാരമാണ്. ഐപിഎല്ലിലെ രോഹിത്തിന്റെ ഭാവി തനിക്കറിയില്ലെന്നും
ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ സ്വഭാവം മറ്റൊന്നാണെന്നും അദ്ദേഹം 24 ന്യൂസിനോട് പറഞ്ഞു.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി 20 ലോകകപ്പിന്‍റെ കിരീടത്തിൽ ഇന്ത്യ മുത്തമിട്ടത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി കിരീടം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 59 പന്തില്‍ 76 നേടിയ വിരാട് കോലിയാണ് കലാശക്കളിയിലെ താരം. ജസ്പ്രീത് ബുംറയാണ് ഈ ലോകകപ്പിലെ താരം.
Story Highlights : Rohit Sharma’s coach react India’s T20 World Cup victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here