ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർ പ്രദേശിലെ ഹാഥ്റസ് ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് സമാന്തരമായാണ് ജുഡിഷ്യൽ അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് യോഗി അറിയിച്ചു.
വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘാടകരെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവ സ്ഥലത്ത് പതിനാറ് ജില്ലകളിലെ വിശ്വാസികൾ ഉണ്ടായിരുന്നു. 121 പേരാണ് ദുരന്തത്തിൽ മരിച്ചത്. സംഘാടകർക്കെതിരെയും കേസെടുത്തിരുന്നു. എൺപതിനായിരം പേർക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതുംകൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.
Read Also: ‘മണിപ്പൂരിലേത് ഗോത്ര സംഘർഷം, അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ട്’: നരേന്ദ്രമോദി
ആൾദൈവം ഭോലെ ബാബയുടെ ‘സത്സംഗ്’ കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ ജനങ്ങൾ ആകെ ഒത്തുകൂടിയിരുന്നു. വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. പൊലീസ് സമർപ്പിച്ച എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല.
Story Highlights : Hathras stampede CM Yogi Adityanath announced judicial inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here