ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് അൽപസയമത്തിനകം നാട്ടിലേക്ക് തിരിക്കും

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് അൽപസയമത്തിനകം നാട്ടിലേക്ക് തിരിക്കും.ജൂലൈ ഒന്നിനാണ് ടീം തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നത് എന്നാൽ ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ മടക്കം വൈകിയത്.
ടീം ഡൽഹിയിൽ നാളെ രാവിലെ അഞ്ച് മണിയോടെ എത്തുമെന്നാണ് പുതിയ വിവരം. ബുധനാഴ്ച്ച രാത്രി 8 മണിയോടെ എത്തുമെന്നായിരുന്നു നേരത്തെ വന്നിരുന്ന വിവരങ്ങള്‍. താരങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരും ലോകകപ്പിന് ശേഷം ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്.
ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ദിവസമായി ലോക്ക്‌ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്‍റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലില്‍ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബാര്‍ബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ഇതിന് പുറമെ ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി.
Story Highlights : Indian Team Will Reach tommorow from barbados
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here