Advertisement

SSLC പരാമർശം; ‘മന്ത്രി സജി ചെറിയാൻ തിരുത്താത് പനിയായി കിടക്കുന്നതിനാൽ’; മന്ത്രി വി ശിവൻകുട്ടി

July 3, 2024
2 minutes Read

എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം തിരുത്താതിൽ വിശദീകരണവുമായി വദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാൻ തിരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പനിയായി കിടക്കുകയാണെന്നാണ് മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകിയത്.

പനി കഴിഞ്ഞ് വരുമ്പോൾ പരാമർശം സജി ചെറിയാൻ‌ തിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. എസ്എസ്എൽസി കഴിഞ്ഞവർക്ക് വായിക്കാനും എഴുതാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. അക്കാദമിക മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്നതാണ് കാരണമെന്ന് മന്ത്രി പറഞ്ഞു. പണ്ട് പത്താം ക്ലാസ് ജയിക്കാൻ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാൽ ഓൾ പാസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നത്. പരാമർശം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി തന്നെ മന്ത്രി സജി ചെറിയാനെ തിരുത്തി രം​ഗത്തെത്തിയിരുന്നത്.

Story Highlights : Minister V Sivankutty on Minister Saji Cherian SSLC remarks controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top