Advertisement

എസി തണുപ്പ് ആസ്വദിക്കാൻ ഡ്യൂട്ടി കഴിഞ്ഞും ഓഫീസിൽ ഇരിക്കുന്ന സ‍ർക്കാർ ജീവനക്കാർക്ക് എതിരെ നടപടിയുമായി പാകിസ്താൻ

July 4, 2024
1 minute Read
Govt office Pakistan

ജോലി സമയത്തിന് ശേഷം സർക്കാർ ഓഫീസിൽ ജീവനക്കാർ ഇരിക്കുന്നത് വിലക്കി പാക്കിസ്ഥാനിൽ സർക്കാർ ഉത്തരവ്. എസി തണുപ്പ് ആസ്വദിക്കുന്നതിനായി ജോലി സമയം കഴിഞ്ഞും ഓഫീസിൽ തുടരുന്ന ജീവനക്കാരെയാണ് ഇതിൽ നിന്ന് വിലക്കിയത്. പാക്കിസ്ഥാനിലെ പ്ലാനിങ്, ഡെവലപ്മെൻ്റ് ആൻ്റ് സ്പെഷൽ ഇനീഷ്യേറ്റീവ് മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് ലംഘിച്ച് ഓഫീസിൽ തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര സർക്കാർ ജീവനക്കാർ ജോലി സമയത്തിന് ശേഷവും ഓഫീസിൽ തുടരുന്നതും എന്നാൽ ഓഫീസിലിരിക്കുന്ന അധിക സമയത്ത് ജീവനക്കാർ ജോലിയൊന്നും ചെയ്യുന്നില്ലെന്നും ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി.

അതിനാൽ ഓഫീസ് സമയം കഴിഞ്ഞാൽ ജീവനക്കാരാരും ഓഫീസിൽ ഇരിക്കരുതെന്ന് ഇപ്പോഴത്തെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം തക്കതായ ജോലി തീർക്കാനുണ്ടെന്ന് ബോധ്യപ്പെടുത്താനാവണം. അല്ലെങ്കിൽ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

എന്നാൽ ജീവനക്കാർ തന്നെ ഇതിനെതിരെ രംഗത്ത് വന്നതായാണ് പാക് മാധ്യമമായ ദി നേഷൻ റിപ്പോർട്ട് ചെയ്യുന്നത്. ചില വകുപ്പുകളിലെ ജീവനക്കാർക്ക് ജോലി ഭാരം മൂലം ജോലി സമയം കഴിഞ്ഞും ഓഫീസിൽ തുടരേണ്ടി വരുന്നുണ്ടെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചിലർ ജോലി സമയം കഴിഞ്ഞും സൂര്യാസ്തമനം വരെ ഓഫീസുകളിൽ തുടരുന്ന കാര്യം പൂർണമായി ജീവനക്കാർ തള്ളുന്നുമില്ല.

Story Highlights : Pakistan Govt bans idle late sitting in offices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top