”തൃശൂരിന് പ്രതീക്ഷ” പരസ്‌പരം പുകഴ്ത്തി തൃശൂർ മേയറും സുരേഷ് ഗോപി എം പിയും

പരസ്‌പരം പുകഴ്ത്തി തൃശൂർ മേയറും സുരേഷ് ഗോപി എം പിയും. ജനങ്ങൾ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതിക്ഷയോടെയെന്ന് തൃശൂർ മേയർ പറഞ്ഞു. വലിയ സംരംഭങ്ങൾ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നും മേയർ എം കെ വർഗീസ് പറഞ്ഞു.
മേയറുടെ രാഷ്ട്രീയം പൂർണമായും വേറെയാണെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാൻ ശ്രമിച്ചയാളാണ് മേയർ. മേയറുടെ രാഷ്ട്രീയത്തെ ബഹുമാനിക്കുന്നവെന്നും സുരേഷ് ഗോപി എം പി പറഞ്ഞു.
ഒറ്റുതിരിഞ്ഞ് ആക്രമിക്കിക്കുന്നവർക്ക് ജനം മറുപടി നൽകണം. ന്യായമായ കാര്യങ്ങൾ മേയർ ജനങ്ങളുടെ സൗഖ്യത്തിലേക്ക് എത്തിച്ചുകൊടുത്തു. എനിക്ക് അദ്ദേഹത്തെ സ്നേഹിക്കാനും ആദരിക്കാനും മാത്രമാണ് തോന്നുന്നത്.
അത് ഞാൻ ചെയ്യും ആരും അതിന് എതിര് നിൽക്കില്ല. എതിര് നിൽക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ഡെപ്യൂട്ടി മേയർ പരിപാടിയിൽ സുരേഷ് ഗോപിയെ പറ്റി ഒന്നും തന്നെ സംസാരിച്ചതുമില്ല.
Story Highlights : Suresh Gopi Praises Thrissur Mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here