Advertisement

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ ബൈക്കിലെത്തിയ സംഘം റോഡില്‍വച്ച് വെട്ടിക്കൊന്നു

July 5, 2024
3 minutes Read
Tamil Nadu BSP chief K Armstrong hacked to death in Chennai’s Perambur

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂര്‍ സ്വദേശി ആംസ്‌ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. പെരമ്പൂരില്‍ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടുകയായിരുന്നു. (Tamil Nadu BSP chief K Armstrong hacked to death in Chennai’s Perambur)

ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. സെംബിയം പോലീസ് അധികാരപരിധിയിലാണ് സംഭവം നടന്നത്. എഐഎഡിഎംകെ നേതാക്കളും തമിഴ്‌നാട് ബിജെപിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും എം കെ സ്റ്റാലിന് മുഖ്യമന്ത്രിയായി ഇനി തുടരാന്‍ ധാര്‍മികമായി ബുദ്ധിമുട്ടില്ലേയെന്ന് അദ്ദേഹം സ്വയം ചോദിക്കണമെന്നും തമിഴ്‌നാട് ബിജെപി നേതാവ് കെ അണ്ണാമലൈ ആഞ്ഞടിച്ചു.

Story Highlights : Tamil Nadu BSP chief K Armstrong hacked to death in Chennai’s Perambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top