Advertisement

‘എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പ്രിന്‍സിപ്പലിന്റെ ഏകാധിപത്യം’; ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിനെതിരെ സമരം ശക്തമാക്കാന്‍ എസ്എഫ്‌ഐ

July 6, 2024
2 minutes Read
SFI against gurudeva college principal

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിനെതിരെ വീണ്ടും എസ്എഫ്‌ഐ. പ്രിന്‍സിപ്പലിന്റെ ഏകാധിപത്യമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിമര്‍ശിച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. (SFI against gurudeva college principal)

ഗുരുദേവ കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്ന് കാണിച്ച് പ്രിന്‍സിപ്പലും പ്രിന്‍സിപ്പല്‍ ആണ് മര്‍ദിച്ചത് എന്ന് കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരും നല്‍കിയ പരാതികളില്‍ അന്വേഷണം തുടരുകയാണ്. പ്രിന്‍സിപ്പലിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ ചില മാധ്യമങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു എന്നാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കരന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിനെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രിന്‍സിപ്പല്‍. ഇതിനിടയിലാണ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ എസ്എഫ്‌ഐയുടെ തീരുമാനം.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

അതേസമയം തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ അന്വേഷണ കമ്മീഷന്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്യാമ്പസില്‍ ഇടിമുറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന. സിസിടിവി കേടായതിനാല്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഉടന്‍ വൈസ് ചാന്‍സലര്‍ക്ക് കൈമാറും.

Story Highlights : SFI against gurudeva college principal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top