സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിൽ അഭിഷേക് ശർമയ്ക്ക് സെഞ്ച്വറി; 20 ഓവറിൽ ഇന്ത്യ 234/ 2

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യിൽ സെഞ്ച്വറി നേടി ഓപ്പണർ അഭിഷേക് ശർമ. തൻ്റെ രണ്ടാം ടി20യിൽ മാത്രം കളിച്ച അഭിഷേക് 46 പന്തിൽ സെഞ്ച്വറി നേടി. ഇതോടെ ടി20യിൽ സെഞ്ച്വറി നേടുന്നതിന് ഏറ്റവും കുറച്ച് ഇന്നിംഗ്‌സുകൾ (2) എടുത്ത ഇന്ത്യൻ ബാറ്റ്‌സ്മാൻ ആയി അഭിഷേക് മാറി.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ കളി 13 റൺസിന് തോറ്റ ഇന്ത്യൻ ടീം ഖലീൽ അഹമ്മദിനെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി പകരം സായ് സുദർശനെ ഇറക്കുകയായിരുന്നു. ആദ്യ ടി20യിൽ ഖലീൽ തൻ്റെ മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങിയിരുന്നു.
നിലവിൽ ഇന്ത്യ ശക്തമായ നിലയിലാണ് 20 ഓവറിൽ ഇന്ത്യ 2 വിക്കറ്റുകൾ നഷ്ടത്തിൽ 234 റൺസെടുത്തു. ഋതുരാജ് ഗെയ്ക്‌വാദ് 77, റിങ്കു സിംഗ് 48 റൺസുകൾ നേടി പുറത്താവത്തെ നിന്നു.
Story Highlights : Ind vs Zim live score updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here