Advertisement

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

July 8, 2024
1 minute Read

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്തു. സൈന്യം തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

Read Also: ജമ്മുവില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരുക്ക്

Story Highlights : 4 soldiers killed terrorists attack Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top