Advertisement

‘ആലപ്പുഴ സിപിഐഎമ്മിലെ കളകള്‍ പറിക്കും, എന്ത് നഷ്ടമുണ്ടായാലും പ്രശ്നമല്ല’; എം.വി. ഗോവിന്ദന്‍

July 8, 2024
Google News 2 minutes Read

ആലപ്പുഴ സിപിഐഎമ്മിലുള്ള കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം ‘കളകൾ’ ഉള്ളത്. അത് ആര് എന്നത് പ്രശ്നമല്ല,ആരായാലും ഒഴിവാക്കും.
അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്നമല്ല. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ മുന്നറിയിപ്പ്.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുഹമ്മദ് റിയാസിനെതിരായ ആരോപണം റിയാസ് തന്നെ നിഷേധിച്ചിട്ടുള്ളതണ്. ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. സ്ഥിരമായി ആരോപണങ്ങൾ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. തെറ്റായ പ്രവണത വെച്ചുപുലർത്തില്ല. പരാതി ഉണ്ടെങ്കിൽ പൊലീസ് അന്വേഷണം ഉൾപ്പടെ ഏത് അന്വേഷണവും നടക്കട്ടെ’- എം.വി ഗോവിന്ദൻ പറഞ്ഞു.

Story Highlights : MV Govindan Alappuzha district committee meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here