‘മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാൻസർ’; മാവോയിസ്റ്റുകൾക്കെതിരെ വയനാട്ടിൽ പോസ്റ്ററുകൾ

മാവോയിസ്റ്റുകൾക്കെതിരെ വയനാട് മക്കിമലയിൽ പോസ്റ്ററുകൾ. ഗ്രാമങ്ങളിൽ ബോംബുകൾ സ്ഥാപിക്കുന്നത് നിർത്തണമെന്ന് പോസ്റ്ററിൽ ആവശ്യം. മാവോയിസ്റ്റുകളെ പോലെ മാവോയിസ്റ്റ് അനുകൂലികളും കേരളത്തിന് ആപത്തെന്ന് പോസ്റ്ററിൽ വിമർശനം ഉണ്ട്. മക്കിമലയിൽ ബോംബ് കണ്ടെത്തിയതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
2025 ഓടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബ് ആക്കി മാറ്റാൻ മാവോയിസ്റ്റ് ശ്രമമെന്ന് പോസ്റ്ററിൽ ആരോപണം. കേരള യൂത്ത് ആർ നോട്ട് യുവർ എനിമീസ് എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ചോരയിൽ കുതിർന്ന രാഷ്ട്രീയം വേണ്ടെന്നും മദ്യവും മയക്കുമരുന്നും നൽകി യുവാക്കളെ വഴിതെറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും പോസ്റ്റർ.
Read Also: ‘ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി; തിരുത്തലുകൾ ആവശ്യമാണ്’; ജോസ് കെ മാണി
പോസ്റ്ററുകളിൽ മാവോയിസത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാൻസർ എന്നും പോസ്റ്ററിൽ ആക്ഷേപം. പോസ്റ്ററുകൾ ആരാണ് പതിച്ചിപ്പിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Posters against Maoists at Wayanad Makkimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here