Advertisement

ഇടിവ് തുടരുന്നു; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

July 9, 2024
Google News 1 minute Read

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 280 രൂപ കുറഞ്ഞു. 54000 ത്തിന് മുകളിലുള്ള സ്വർണവില ഇതോടെ താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലാണ്. ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വർണം പവന് 520 രൂപയും ഒരു ഗ്രാം സ്വർണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. സ്വർണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വിൽപ്പന നടന്നത്. ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമായിരുന്നു.

ഈ മാസമാദ്യം വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവിൽ നിന്ന് സ്വർണവില ശനിയാഴ്ച കുതിച്ചുയർ‌ന്നത്. സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാൽ രാജ്യത്ത് വരുംദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കും.

Story Highlights : Gold prices in Kerala fallen again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here