Advertisement

വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; സിദ്ധൻ ചമഞ്ഞ് സ്വർണ്ണം തട്ടിയ പ്രതി പിടിയിൽ

July 9, 2024
Google News 2 minutes Read

പാലക്കാട്‌ നെല്ലായയിൽ സിദ്ധൻ ചമഞ്ഞ് സ്വർണ്ണം തട്ടിയ പ്രതി പിടിയിൽ. തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിയായി വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിധി പൊങ്ങി വരാൻ കയ്യിലുള്ള സ്വർണ്ണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ്ണം നൽകിയിട്ടും നിധി ലഭിക്കാതായത്തോടെ പരാതി നൽകുകയായിരുന്നു വീട്ടമ്മ പരാതി നൽകുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് വീട്ടമ്മ റഫീഖിനെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടിൽ നിധി ഉണ്ടെന്നും എടുത്ത് തരാമെന്ന് റഫീഖ് വീട്ടമ്മയോട് പറഞ്ഞു. അതിനായി വീട്ടലുള്ള സ്വർണം മാറ്റണമെന്ന് ഇയാൾ‌ വീട്ടമ്മയ്ക്ക് നിർദേശം നൽകി. സ്വർണം മാറ്റാൻ ഒരു ദൂതന പറഞ്ഞുവിടാമെന്നും റഫീഖ് പറഞ്ഞിരുന്നു. ഇതിൽ വിശ്വസിച്ച വീട്ടമ്മ റഫീഖ് പറഞ്ഞ ദൂതന്റെ കൈയിൽ കൊടുത്തുവിടുകയായിരുന്നു.

Read Also: റേഷൻ മേഖലയോടുള്ള അവഗണന; റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും

എന്നാൽ ദൂതനായി എത്തിയത് റഫീഖ് തന്നെയായിരുന്നു. ഏഴ് ദിവസത്തിന് ശേഷം സ്വർണം പൊങ്ങി വരുമെന്നായിരന്നു വീട്ടമ്മയോട് പറഞ്ഞിരുന്നത്. ഏഴ് ദിവസം കഴിഞ്ഞിട്ടും സ്വർണം പൊങ്ങിവരാത്തതിനെ തുടർന്ന് റഫീഖിനെ ബന്ധപ്പെട്ടു. ഇയാളുടെ ഫോൺ സ്വിച്ച് ആയിരുന്നു. തുടർന്നായിരുന്നു തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. 10 വർഷം മുൻപ് സമാനമായ കേസ് പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Highlights : Man arrested for stealing gold in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here