കോളജ് വിദ്യാർത്ഥിനികളുടെ ചിത്രം അശ്ലീല എഫ്ബി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവം; രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

കാലടി ശങ്കരാ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ട രോഹിത്തിനെ കാലടി പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്.
രോഹിത്തിനെതിരെ ഗൗരവസ്വഭാവമുള്ള കേസുകൾ ചുമത്തിയേക്കും. രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കേസിലെ പോലീസ് നടപടി. നേരത്തെ ഇരുപതോളം വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഇയാൾ അശ്ലീല എഫ്ബി ഗ്രൂപ്പുകളിൽ പങ്കുവെച്ചത്.
ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയിൽ രോഹിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുപ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. അശ്ലീല ഗ്രൂപ്പുകളിൽ മോശം അടിക്കുറിപ്പുകളോടെ വിദ്യാർത്ഥിനികളുടെ ചിത്രം ഇയാൾ പങ്കുവെച്ചെന്നായിരുന്നു പരാതി. രോഹിത് നിലവിൽ കാലടി സർവകലാശാല വിദ്യാർത്ഥി അല്ല.
Story Highlights : Rohit in police custody for Photos of college students shared in obscene FB groups
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here