Advertisement

ദേശീയ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യവുമായി ആർ.എസ്.എസ്

July 10, 2024
2 minutes Read

ദേശീയ ജനസംഖ്യാ നയം വേണമെന്ന ആവശ്യവുമായി ആർഎസ്എസ് ആർ.എസ്.എസ് വാരിക ‘ഓർഗനൈസർ’. ജനസംഖ്യാ വർധനവ് ഏതെങ്കിലും മതവിഭാഗ​ത്തെയോ സമുദായ​ത്തെയോ പ്രദേശ​ത്തെയോ പ്രതികൂലമായി ബാധിക്കി​ല്ലെന്ന് ഉറപ്പാക്കാനാവശ്യമായ നയങ്ങൾ വേണം. അല്ലാത്തപക്ഷം അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമാകുമെന്നാണ്
ആർഎസ്എസിന്റെ വിലയിരുത്തൽ.

അന്താരാഷ്ട്ര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കൺസൾട്ടൻസി ഏജൻസികൾ എന്നിവരുടെ വിദേശ അജണ്ടകൾ സ്വീകരിക്കാതെ രാജ്യത്തെ വിഭവങ്ങൾ ഉപയോഗിച്ച് ജനസംഖ്യാ നിയന്ത്രണം നയം രൂപീകരിക്കണമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റം കാരണം പശ്ചിമ ബംഗാൾ, ബിഹാർ, അസ്സം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അസ്വാഭാവിക ജനസംഖ്യാ വർധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഈ പ്രവണതയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

Story Highlights : RSS calls for national population control policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top