ആലുവ പീഡന കേസ്; ‘പ്രതിയെ കണ്ടതോടെ കുട്ടി ഭയന്ന് കരഞ്ഞു’; പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു

ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
നേരത്തെ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോൾ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. തുടർന്നാണ് പ്രതിയെ ഇന്ന് പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. കേസിന്റെ മറ്റ് നടപടിക്രമങ്ങൾക്കായി 12ന് വീണ്ടും കേസ് പരിഗണിക്കും.
2023 സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കേസിൽ രണ്ട് പ്രതികളാണുള്ളത്. 650 പേജുള്ള കുറ്റപത്രമാണ് കേസിൽ ഹാജരാക്കിയിരിക്കുന്നത്. രണ്ടാം പ്രതി ബംഗാൾ മുർഷിദാബാദ് റോയി പാര സ്വദേശി മൊസ്താക്കിൻ മൊല്ല (32) ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പെൺകുട്ടിയുടെ വീട് കാണിച്ചുകൊടുക്കുകയും വീട്ടിൽ വീട്ടിൽനിന്ന് മോഷ്ടിച്ച ഫോൺ കൈവശം വയ്ക്കുകയും ചെയ്തത് രണ്ടാം പ്രതിയാണ്.
Story Highlights :Victim identified the accused Crystal Raj in Aluva POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here