Advertisement

ആദ്യ ദൗത്യം ശ്രീലങ്കന്‍ പര്യടനം; ഗംഭീറിന്റെ അനുഭവസമ്പത്തില്‍ അടിമുടി മാറുമോ ടീം ഇന്ത്യ?

July 11, 2024
2 minutes Read
Team India Goutam gara

രണ്ട് മാസം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയുടെ പ്രധാന പരിശീലകനായി മുന്‍ ഇന്ത്യന്‍ താരമായ ഗൗതംഗംഭീറിനെ നിയമിച്ചത്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലം മുതല്‍ തന്നെ ധിഷണാശാലിയായിരുന്നു ഗംഭീര്‍. കഴിഞ്ഞ മാസം ടി20 ലോകകപ്പ് വിജയത്തോടെ തന്റെ കാലാവധി അവസാനിപ്പിച്ച രാഹുല്‍ ദ്രാവിഡില്‍ നിന്നാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ എന്ന ചുമതല ഗൗതംഗംഭീര്‍ ഏറ്റെടുക്കുന്നത്. ദ്രാവിഡിനെ വെച്ച് നോക്കുമ്പോള്‍

Read Also: ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല? ടീമിനെ അയക്കില്ലെന്ന് BCCI

എന്തൊക്കെ മാറ്റങ്ങളായിരിക്കും ഗംഭീര്‍ ടീമില്‍ കൊണ്ടുവരികയെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ച് ഏറെ പരിചയസമ്പന്നനാണ് ഗംഭീര്‍. ടീമിന്റെ മികവ് വര്‍ധിപ്പിക്കുക, ടീം വര്‍ക്ക് സംസ്‌കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ ടീമിലെ യുവതാരങ്ങളെ ഏത് രീതിയില്‍ ഉപയോഗപ്പെടുത്തും എന്നതടക്കമുള്ള പ്ലാനുകള്‍ അദ്ദേഹത്തിനുണ്ട്. ഗംഭീറിന്റെ അനുഭവ സമ്പത്തും ഗെയിമിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുമായിരിക്കും ടീം ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ ഫലം നിര്‍ണയിക്കുക.

ഇന്ത്യന്‍ പരിശീലകനായി ഗംഭീറിന്റെ ആദ്യ ചുമതല ഈ സമാസം 27ന് ആരംഭിക്കു്‌ന ശ്രീലങ്കന്‍ പര്യടനമാണ്. പരമ്പരയുടെ ഷെഡ്യൂള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Story Highlights :  Goutam Gambir appointed as head coach fo team India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top