ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിൽ; രൂപമാറ്റം വരുത്തിയത് നേരെയാക്കി

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്.
രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്.വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ കേസുകൾ നേരത്തെ എടുത്തിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Read Also: ‘യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടി’; സിപിഐഎം ആരോപണം തള്ളി എക്സൈസ്
വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
Story Highlights : Jeep driven by Akash Thillankeri in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here