Advertisement

‘ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി, വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ’: വി എൻ വാസവൻ

July 12, 2024
Google News 1 minute Read

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പദ്ധതി ഈ നിലയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ആണ്. നിരവധി സമരങ്ങൾ ഉടലെടുത്തു അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടക്കാൻ സർക്കാറിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് മദർഷിപ്പിനെ കേരളം സ്വീകരിച്ചിരിക്കുന്നതെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ വെച്ച് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ 400 മീറ്റർ മദർ ഷിപ് വരാൻ പോവുകയാണ്.

ഒരു സർക്കാരിന്റെ ഇച്ഛാ ശക്തി എന്തെന്ന് പിണറായി സർക്കാർ തെളിയിച്ചിരിക്കുന്നു. ഇതിനേക്കാൾ വലിയ ഷിപ് സ്വീകരിക്കാനുള്ള ശേഷിയും വിഴിഞ്ഞത്തുണ്ട്. അവശേഷിക്കുന്ന പ്രശ്നം സർക്കാർ പരിഹരിക്കും. ഇതിന് കേന്ദ്ര സർക്കാരിന്റെ ഭാവി സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Story Highlights :  V N Vasavan Praises Vizhinjam Port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here