Advertisement

വിഴിഞ്ഞം സമരത്തിന് പിന്നിൽ എം വിൻസെന്റിന്റെ കരങ്ങളെന്ന് അഹമ്മദ് ദേവർകോവിൽ; അടിസ്ഥാനരഹിതമെന്ന് എം വിൻ‌സെന്റ്

July 13, 2024
3 minutes Read
m vincent replay to ahammed devarkovil on vizhinjam port

വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം വിൻസെന്റ് എംഎൽഎയാണെന്ന അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ വിമർശനത്തിന് മറുപടിയുമായി എം വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവിൽ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം വിൻസെന്റ് ട്വന്റിഫോറിലൂടെ പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ അഹമ്മദ് ദേവർകോവിലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. (m vincent replay to ahammed devarkovil on vizhinjam port)

താനോ തന്റെ പാർട്ടിയോ വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എം വിൻസെന്റ് വിശദീകരിക്കുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർത്ഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മറ്റ് മന്ത്രിമാരും തന്നെയാണ്. സമരക്കാരെ പ്രകോപിച്ചതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ‌ നിന്നും മത്സ്യത്തൊഴിലാളികൾ തങ്ങളുടെ സമരം വ്യാപിപ്പിച്ചത്. ഇതൊന്നും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും എം വിൻസെന്റ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

വിഴിഞ്ഞം സമരത്തിന് പിന്നിൽ എം വിൻസെന്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കരങ്ങളുണ്ടെന്നായിരുന്നു ട്വന്റിഫോറിലൂടെ അഹമ്മദ് ദേവർകോവിലിന്റെ വിമർശനം. ഉമ്മൻ ചാണ്ടി സർക്കാർ കരാറിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തത്. ഫണ്ട് നീക്കി വച്ചിരുന്നില്ല ആ സർക്കാറിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.അദാനിയ്ക്ക് പൂർണ സ്വാതന്ത്രമുള്ള കരാറിലാണ് ആ സർക്കാർ ഒപ്പുവച്ചത്. കരാറിലെ ഈ അപാകതയോടെ തന്നെ ഈ സർക്കാർ മുന്നോട്ട് പോവുകയായിരുന്നുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു.

Story Highlights :  m vincent replay to ahammed devarkovil on vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top