ഇന്റര്‍നാഷനല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലൈ 29 മുതല്‍ ലണ്ടനിൽ

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലൈ 29 മുതല്‍ ലണ്ടനിൽ. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോര്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാനും പരിപാടിയില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.അനന്തസാധ്യതകള്‍ തുറക്കുന്ന ഈ ബിസിനസ് കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍ എന്നിവർ അറിയിച്ചു.
കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും.
ബിസിനസ്സില്‍ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസുകളില്‍ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം. ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പുരസ്‌കാരവിതരണ ചടങ്ങാണ് മറ്റൊരു ആകര്‍ഷണീയത.
Story Highlights : World Malayalee Council International Business Conclave in London
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here