Advertisement

പാലക്കാട്‌ സിപിഐയിൽ കൊഴിഞ്ഞുപോക്ക്; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് സിപിഐ വിമതർ

July 14, 2024
Google News 2 minutes Read

പാലക്കാട്‌ സിപിഐയിൽ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. പാർട്ടിവിട്ട സിപിഐ വിമതർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. സേവ് സിപിഐ എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. ജില്ലാ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചതെന്ന് മുൻ ജില്ലാ കമ്മറ്റി അംഗം പാലോട് മണികണ്ഠൻ.

പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോ​ഗത്തിൽ 500ലധികം പ്രവർത്തകർ പങ്കെടുത്തു. മണ്ണാർകാട് ചേർന്ന യോഗത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപനം. പാർട്ടി വിട്ടവർ ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെ രംഗത്തെത്തി. നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് ഇവർ രംഗത്തെത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ സിപിഐ വിടുമെന്ന് സൂചന നൽകി.

Read Also: പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റ്; പൊലീസ് സ്റ്റേഷനിൽ പൊലീസും DYFI, CPIM പ്രവർത്തകരും തമ്മിൽ തർക്കം

സേവ് സിപിഐ പാർട്ടിയുടെ സെക്രട്ടറിയായി പാലോട് മണികണ്ഠനും അസിസ്റ്റന്റ് സെക്രട്ടറിമാരായി രാമകൃഷ്ണനെയും ആർ രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. ഇതോടൊപ്പം 45 അം​​ഗ കമ്മിറ്റിയും രൂപപ്പെടുത്തിയിട്ടുണ്ട്.

Story Highlights : CPI rebels announce new political party in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here