Advertisement

പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റ്; പൊലീസ് സ്റ്റേഷനിൽ പൊലീസും DYFI, CPIM പ്രവർത്തകരും തമ്മിൽ തർക്കം

July 14, 2024
3 minutes Read

അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പൊലീസും ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കം. പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റ് ചെയ്തതാണ് തർക്കത്തിന് കാരണം. കാറിലിരുന്ന് മദ്യപിച്ചതിന് പിടികൂടിയ യുവാക്കളെ ഇറക്കാനായി സ്റ്റേഷനിൽ എത്തിയതായിരുന്നു പ്രവർത്തകർ. കൂടുൽ പ്രവർത്തകർ എത്തിയതോടെയാണ് തർക്കം ഉണ്ടായത്. (Dispute between police and DYFI-CPI M activists at police station)

പൊലീസുകാർ മർദിച്ചെന്ന് പ്രവർത്തകൾ ആരോപിച്ചു. അജ്വൽ എന്നയാൾ പൊലിസ് മർദിച്ചെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ അമ്പലപ്പുഴ സ്റ്റേഷനിലെത്തി സംസാരിച്ചു. പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാമെന്ന് ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയത്.

Story Highlights : Dispute between police and DYFI-CPI M activists at police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top