Advertisement

‘ആവേശം’മോഡൽ പിറന്നാൾ ആഘോഷം വീണ്ടും; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

July 14, 2024
Google News 1 minute Read

‘ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം വീണ്ടും. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകൾ പിടിയിൽ. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവർ. പ്രതികളെ പിടികൂടിയത് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം

മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറന്നാൾ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

Story Highlights : Gangster Birthday celebration in varapuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here