PSC കോഴ ആരോപണം; ‘പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം ഇല്ല’; പ്രമോദ് കോട്ടൂളി പണം വാങ്ങിട്ടില്ലെന്ന് പരാതിക്കാരൻ

പി എസ് സി കോഴ ആരോപണത്തിൽ വഴിത്തിരിവ്. സിപിഐഎം പുറത്താക്കിയ പ്രമോദ് കോട്ടൂളി പണം വാങ്ങിട്ടില്ലെന്ന് പരാതിക്കാരനായ ചേവായൂർ സ്വദേശി ശ്രീജിത്ത്. താനും പ്രമോദും നല്ല സുഹൃത്തുക്കളാണെന്ന് ശ്രീജിത്ത് ട്വന്റിഫോറിനോട് പ്രതികരിച്ചു. പ്രമോദ് തൻ്റെ കയ്യിൽ നിന്നും 22 ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.
പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തൻ്റെ കുടുംബത്തിന് ഇല്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ആരാണ് തൻ്റെ പേര് വലിച്ചിഴച്ചത് എന്ന് അറിയില്ലെന്നും ചേവായൂരിലെ തൻ്റെ വീട്ടിൽ ഇന്നലെ പ്രമോദ് എത്തിയത് കാര്യങ്ങൾ അന്വേഷിക്കാൻ ആകുമെന്നും ശ്രീജിത്ത്.
ഇക്കാര്യത്തിൽ നാട്ടിൽ എത്തി പ്രമോദുമായി സംസാരിക്കുമെന്ന് ശ്രീജിത്ത് അറിയിച്ചു. നിലവിലെ ആരോപണങ്ങൾ എവിടെ നിന്നും വന്നു എന്ന് കണ്ടെത്തണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടു. ശ്രീജിത്ത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മംഗലാപുരത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ശ്രീജിത്തിന്റെ ചേവായൂരിലെ വീടിന് മുന്നിൽ പ്രതിഷേധവുമായി പ്രമോദ് കോട്ടൂളി എത്തിയിരുന്നു. മകനും അമ്മയ്ക്കും ഒപ്പമായിരുന്നു പ്രമോദ് പ്രതിഷേധിക്കാനെത്തിയിരുന്നത്.
Story Highlights : PSC bribe controversy Complainant says Pramod Kottooli did not take money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here