Advertisement

‘പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് കണ്ടെത്തണം, അതിനാണ് പൊലീസിനെ സമീപിക്കുന്നത്’; കോഴ ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടൂളി

July 14, 2024
Google News 2 minutes Read
 pramod kottooli denies job scam allegation about him

പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതിന് ഇടയാക്കിയവരെ പുറത്തുകൊണ്ടുവരാനാണ് പോലീസ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും പി എസ് സി തട്ടിപ്പിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. തന്നെ പുറത്താക്കിയ കാര്യം പാർട്ടി തന്നെ അറിയിച്ചിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയെ താൻ തള്ളിപ്പറയുന്നില്ല. പക്ഷേ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് തനിക്ക് അറിയണം. അതിനാണ് പൊലീസിനെ സമീപിക്കുന്നത്. പാർട്ടിയിലെ ആരോടും തർക്കം ഉണ്ടാക്കുന്ന ആളല്ല താൻ. പ്രമോദ് കോഴ വാങ്ങിയോ എന്ന് പൊതുസമൂഹത്തിന് അറിയണം. അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. (pramod kottooli denies job scam allegation about him)

അതിനിടെ, പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് സൂചന നൽകി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രമോദ് കോട്ടൂളിയുടെ കമന്റ് പ്രത്യക്ഷപ്പെട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകൻ എന്നായിരുന്നു കമൻ്റ്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും, പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി എന്താണ് പ്രമോദ് കോട്ടൂളി ചെയ്തതെന്ന് സിപിഐഎം നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രമോദിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ആയെന്നാണ് വിവരം.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights :  pramod kottooli denies job scam allegation about him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here