Advertisement

യുവാക്കൾക്ക് പ്രതിമാസം 6,000-10,000 രൂപ വരെ ധനസഹായം; വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ

July 17, 2024
Google News 2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. യുവാക്കൾക്ക് പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് പ്രഖ്യാപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി, മാസങ്ങൾ മാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാന ഭരണം നിലനിർത്താൻ ഖജനാവിൽ നിന്ന് പണമെറിഞ്ഞുള്ള തന്ത്രങ്ങൾ അവതരിപ്പിക്കുകയാണ് ഷിൻഡെ സർക്കാർ. ‘ലഡ്‌ല ഭായ് യോജന’ എന്ന പേരിലാണ് പുതിയ പദ്ധതി. 12-ാം ക്ലാസ് പാസായ വിദ്യാർഥികൾക്കു പ്രതിമാസം 6,000 രൂപ. ഡിപ്ലോമ പഠിക്കുന്നവർക്ക് 8,000 രൂപയും ബിരുദമുള്ളവർക്ക് 10,000 രൂപയുമാണ് പ്രതിമാസ സഹായമായി ലഭിക്കാൻ പോവുന്നത്.

നേരത്തെ മാജി ലഡ്കി ബഹിൻ യോജന എന്ന പേരിൽ സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയും ശിൻഡെ സർക്കാർ പ്രഖ്യാച്ചിരുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും സർക്കാർ വേർതിരിച്ചു കാണുന്നില്ലെന്ന് ഇന്ന് പന്ദർപുരിൽ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് ഷിൻഡെ പറഞ്ഞു. യുവാക്കൾക്ക് ഫാക്ടറിയിൽ ഒരു വർഷത്തെ അപ്രന്റിസ്‌ഷിപ്പിനും പദ്ധതി അവസരമൊരുക്കും.

Story Highlights : Maharashtra CM Eknath Shinde Announces ‘Ladla Bhai Yojana’ For Youth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here