Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: വൻ പ്രഖ്യാപനവുമായി കോൺഗ്രസ്, ചുമതലകൾ നേതാക്കൾക്ക് വീതിച്ചു

July 17, 2024
Google News 2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കൾക്കടക്കം നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി.

മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല: കണ്ണൂര്‍ – കെ സുധാകരൻ, കോഴിക്കോട് – രമേശ് ചെന്നിത്തല, തൃശ്ശൂര്‍ – റോജി എം ജോൺ, കൊച്ചി – വിഡി സതീശൻ, കൊല്ലം – വിഎസ് ശിവകുമാര്‍, തിരുവനന്തപുരം – പിസി വിഷ്ണുനാഥ്. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നിൽ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നൽകി. 14 ജില്ലകളിലും 14 നേതാക്കൾക്ക് മേൽനോട്ട ചുമതലയുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാൻ്റ് നിർദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം. വിഭാഗീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഹൈക്കമാൻ്റിന്റെ കർശന നിർദേശമുണ്ട്.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വയനാട്ടിലാണ് പ്രത്യേക ക്യാമ്പ് നടത്തിയത്.

Story Highlights : New responsibilities of congress leaders upcoming local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here