Advertisement

ഒമാന്‍ തീരത്ത് മറിഞ്ഞ കപ്പലിലെ 9 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി

July 18, 2024
1 minute Read

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 13 ഇന്ത്യക്കാരില്‍ 8 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. ഒരു ശ്രീലങ്കന്‍ പൗരനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുമായെത്തിയാണ് നാവികസേന രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്.

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി തിങ്കളാഴ്ചയാണ് എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പല്‍ മറിഞ്ഞത്. കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒമാന്‍ മാരിടൈം സുരക്ഷാസെന്റര്‍ അറിയിച്ചു.

എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പലിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ ഒമാന്‍ അധികൃതരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണെന്നും ഇന്ത്യന്‍ നേവി വ്യക്തമാക്കി. കപ്പിലെ ഒരു ജീവനക്കാരന്‍ മരിച്ചതായി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഏതുരാജ്യക്കാരനാണെന്ന് വ്യക്തമല്ല.

Story Highlights :  Oil tanker capsizes in Oman: Indians among 9 rescued

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top