Advertisement

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ; ഓൺലൈൻ ബുക്കിംഗ് നിർത്തി വിമാനകമ്പനികൾ; ലോകമെമ്പാടും സേവനങ്ങൾ നിലച്ചു

July 19, 2024
1 minute Read

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. ഇന്ത്യയിലുൾപ്പെടെ കമ്പ്യൂട്ടറുകൾ തകരാറിലായി. തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) ഇറർ മുന്നറിയിപ്പാണ് കാണിക്കുന്നത്. വിൻഡോസ് തകരാർ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. വിമാനകമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്.

സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങി യ കമ്പനി കളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്. സേവന ദാതാവുമായുള്ള സാങ്കേതിക തകരാറാണ് ബുക്കിംഗ് നിർത്താൻ കാരണമെന്ന് കമ്പനികൾ അറിയിച്ചിരിക്കുന്നത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ ലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിഷയത്തിൽ മൈക്രോസോഫ്റ്റിന്റെ പ്രതികരണം.വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകളിലാണ് തകരാർ ബാധിച്ചേക്കുന്നത്. വിൻഡോസ് ആ​ഗോള തലത്തിൽ പണിമുടക്കിയതോടെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

എക്സിൽ പോസ്റ്റുകളും കമ്പ്യുട്ടറുകളിലെ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് ഇറർ ചിത്രങ്ങളും നിറഞ്ഞു. കമ്പനി സിഇഒയും ടാ​ഗ് ചെയ്തുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് ഇറർ ബ്ലാക്ക് സ്‌ക്രീൻ എറർ, സ്റ്റോപ്പ് കോഡ് എറർ എന്നെല്ലാം അറിയപ്പെടുന്നുണ്ട്.

Story Highlights : Microsoft windows services disrupted globally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top