Advertisement

മഴ, ഇരുട്ട്, മുന്നിൽ നിന്ന കാട്ടാന; മുത്തങ്ങ വനമേഖലയിൽ രാത്രി കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കുന്നതിനിടെ നേരിട്ടത് വലിയ വെല്ലുവിളികൾ

July 19, 2024
2 minutes Read
vehicles trapped in Muthanga road in heavy rain

കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ. 500 ഓളം പേരാണ് ദേശീയപാതയിൽ കുടുങ്ങിയത്. വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കുടുങ്ങിയ വാഹനങ്ങളെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ബത്തേരി ഭാ​ഗത്ത് എത്തിച്ചത്. രാത്രി കുടുങ്ങിയ വാഹനങ്ങൾ‌ പുറത്തെത്തിച്ചപ്പോൾ നേരം പുലർച്ചെയായി. (vehicles trapped in Muthanga road in heavy rain)

ചെറുവാഹനങ്ങൾ‌ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ മുത്തങ്ങ വനമേഖലയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. വെള്ളക്കെട്ടിൽപ്പെട്ട് നിരവധി വാഹനങ്ങൾ കേടായി. പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്ട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെയൊക്കെ നേതൃത്വത്തിലാണ് രാത്രി ഏറെ വൈകിയും വാഹനങ്ങൾ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

ട്രംക്കിം​ഗ് പാത വഴി ആളുകളെ പുറത്തെത്തിക്കാൻ ഒരുഘട്ടത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും കാട്ടാന ഭീഷണിയെത്തുടർന്ന് ഇതിൽ നിന്ന് പിന്തിരിയേണ്ടിവന്നു. ഒരു ഘട്ടത്തിൽ കാട്ടാനയെ മുഖാമുഖം കാണുന്ന സ്ഥിതിയുമുണ്ടായി. പിന്നീടാണ് വാഹനങ്ങളും ക്രെയിനും ഉപയോ​ഗിച്ചുകൊണ്ട് നീണ്ട നേരത്തെ പരിശ്രമത്തിലൂടെ വാഹനങ്ങളെ ബത്തേരിയിലേക്ക് മാറ്റിയത്.

Story Highlights :  vehicles trapped in Muthanga road in heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top