ബസും ട്രക്കും കൂട്ടിയിടിച്ചു, പിന്നാലെ വന്ന കാറിന്റെ നിയന്ത്രണം വിട്ടു; കരിമ്പയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരുക്ക്

പാലക്കാട് കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചതോടെ പുറകില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നെന്ന് യാത്രക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (24 people injured in private bus accident in Palakkad)
ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തൊട്ടുപുറകില്‍ വന്ന കാറും ട്രക്കില്‍ ഇടിച്ചു.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
ബസ് അമിതവേഗതയിലായിരുന്നെന്നും നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബേസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു. ബസ് യാത്രക്കാരായ 13 പേരെയും കാറിലുണ്ടായിരുന്ന 3 പേരെയും ലോറി ഡ്രൈവരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഴക്കാലമായതോടെ സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് പനയംപാടം.
Story Highlights : 24 people injured in private bus accident in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here