Advertisement

തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു; ജീവനക്കാരന് പൊളളലേറ്റു

July 20, 2024
1 minute Read

തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം. വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ചയാള്‍ ഫാർമസി റൂമിലേക്ക് ദ്രാവകം വലിച്ചെറിഞ്ഞശേഷം തീയിടുകയിരുന്നു.
ജീവനക്കാർ ചേർന്ന് തീയണച്ചു. ഓഫീസ് ഭാഗികമായി കത്തി നശിച്ചു.

തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. തീയിട്ടയാൾ ഓടി രക്ഷപ്പെട്ടുവെന്ന് ജീവനക്കാർ പറഞ്ഞു. വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി.

Story Highlights :  Family health center set on fire in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top