Advertisement

കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം: തിരുവല്ല സ്വദേശികളായ നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം

July 20, 2024
2 minutes Read
Fire accident in Kuwait Malayali family died

കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർഡ്മെന്റിലുണ്ടായ തീപീടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ ജിലീബ് അൽ‌ ഷുയോഖ് മേഖലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തിരുവല്ലാ സ്വദേശികളാണ് മരിച്ചത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് എ സിയിൽ നിന്നുവന്ന പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് റിപ്പോർട്ട്. ( Fire accident in Kuwait Malayali family died)

ഇന്നലെ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ തീ പടർന്നുകയറുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി മക്കളായ ഐസക്ക് എബ്രഹാം, എറിൻ എബ്രഹാം എന്നിവരാണ് മരിച്ചത്. മയലാളികൾ ഏറെയുള്ള അബ്ബാസിയയിലാണ് തീപിടുത്തമുണ്ടായത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

അവധി കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക സമയം അഞ്ച് മണിയോടെയാണ് ഇവർ നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മണിക്കൂറുകൾക്കകമാണ് ദുരന്തം സംഭവിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. തീപിടുത്തമുണ്ടാകുമ്പോൾ കുടുംബം ഉറക്കത്തിലായിരുന്നു. അ​ഗ്നിശമന വിഭാ​ഗം സ്ഥലത്തെത്തി തീയണച്ചു.

Story Highlights :  Fire accident in Kuwait Malayali family died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top