Advertisement

24,000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടു; കേന്ദ്ര ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെ കാണുന്നുവെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ

July 20, 2024
3 minutes Read
K N Balagopal says states's expectations in Union Budget 2024

കേന്ദ്ര ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം നല്‍കാനുള്ള അര്‍ഹമായ വിഹിതം ഉള്‍പ്പെടെ ലഭിക്കമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ( K N Balagopal says states’s expectations in Union Budget 2024)

കേന്ദ്രത്തോട് 24000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ദശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച തുക തിരികെ നല്‍കണം. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണം. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല. ബജറ്റിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.യുഡിഎഫ് എം പിമാര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നത് സഹായകരമാകും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാം കുടിശിക ആണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ നാല്‍പ്പതിനായിരം കോടി അധികമാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

സംസ്ഥാനത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് നല്‍കാത്തതിന് കാരണം രാഷ്ട്രീയമാണ്. റെയില്‍വേ വികസനത്തിലും കൂടുതല്‍ പദ്ധതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ അധിക തുക നല്‍കുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

Story Highlights :  K N Balagopal says states’s expectations in Union Budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top