Advertisement

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാര്‍: വിമാനത്താവളങ്ങളിലെ പ്രതിസന്ധി തുടരുന്നു; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ

July 20, 2024
Google News 3 minutes Read
Microsoft outage IndiGo cancels many flights, systems limp back to recovery

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുണ്ടായ പ്രതിസന്ധി ഒഴിയുന്നില്ല. ഇന്നും പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഉടനെ പ്രശ്‌നപരിഹാരമുണ്ടാവുമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിക്കുന്നത്. (Microsoft outage: IndiGo cancels many flights systems limp back to recovery)

ഇന്നലെ മാത്രം ഇരുന്നൂറോളം വിമാന സര്‍വീസുകളാണ് രാജ്യത്തുടനീളം മുടങ്ങിയത്. ഇതില്‍ നൂറ്റി തൊണ്ണൂണ് സര്‍വീസുകള്‍ ഇന്‍ഡിഗോയുടേത് മാത്രം. ഇന്ന് പ്രതിസന്ധിക്ക് നേരിയ അയവ് വന്നിട്ടുണ്ട്. ഇന്നലെ ഇന്‍ഡിഗോയുടെ 9 വിമാനങ്ങളാണ് മുംബൈയില്‍ റദ്ദാക്കിയതെങ്കില്‍ ഇന്ന് രണ്ട് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയിലേക്കും വാരാണസിയിലേക്കുമുള്ള സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകളുടെ സമയം വ്യാപകമായി മാറ്റേണ്ടി വന്നിട്ടുണ്ട്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ ഇന്ന് ഇതുവരെ 5 സര്‍വീസുകള്‍ മുടങ്ങി. ദില്ലി വിമാനത്താവളത്തില്‍ ഇന്നും നീണ്ട ക്യൂ ആയിരുന്നു. സെല്‍ഫ് ബാഗേജ് ഡ്രോപ്, ഡിജിയാത്രാ സംവിധാനങ്ങള്‍ പണിമുടക്കി. വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് എഴുതി നല്‍കേണ്ടി വന്നു. വിമാനം റദ്ദാക്കുന്ന പക്ഷം മാറ്റി ബുക്ക് ചെയ്യാനോ റീഫണ്ടിന് അപേക്ഷിക്കാനോ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. അതേസമയം പ്രതിസന്ധി ഒരു തരത്തിലും ബാധിച്ചില്ലെന്നും ഒരു വിമാനം പോലും റദ്ദാക്കിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Story Highlights : Microsoft outage IndiGo cancels many flights, systems limp back to recovery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here