Advertisement

നെയ്യാറ്റിൻകരയിൽ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം

July 21, 2024
Google News 2 minutes Read

ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം. വിവിധ സന്നദ്ധ സം​ഘനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായാണ് പ്രതിഷേധം. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ടാണ് മരണം സംഭവിച്ചെന്നാണ് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്. നാല് മണിക്ക് തുടങ്ങിയ പ്രതിഷേധമാണ് രാത്രി വൈകിയും നടക്കുന്നത്.

മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. കൃഷ്ണക്ക് മൂന്നു വയസുള്ള കുഞ്ഞുണ്ട്. കുട്ടിയുടെ മുഴുവൻ‌ പഠനചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. തഹസിൽദാർ രേഖാമൂലം ഉറപ്പ് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ കളക്ടർ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്. മൃതദേഹവുമായി പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു. പിരിഞ്ഞ് പോകണമെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടെങ്കിലും അതിന് തായാറായില്ല.

Read Also: നെയ്യാറ്റിൻകരയിൽ ചികിത്സാ പിഴവിൽ യുവതി മരിച്ചെന്ന പരാതി: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു കൃഷ്ണ. ജൂലൈ 15 സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Story Highlights : Protest over woman who died in Neyyattinkara general hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here