Advertisement

മഴക്കെടുതി; കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി

July 22, 2024
2 minutes Read

മഴക്കെടുതി കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. തുടർച്ചയായ മഴ കാരണം കേരളത്തിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 25 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നിരിക്കുകയാണ് അതുകൊണ്ട് പ്രത്യേക ഫണ്ട്‌ അനുവദിക്കണമെന്നും, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണമെന്നും എം പി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് പൊതുവേ മഴ തുടരാനാണ് സാധ്യത.വടക്കൻ കേരളത്തിൽ അടുത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ മുന്നറിയിപ്പ് നൽകി.മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ ആ സാധനത്തിന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Story Highlights : K Radhakrishnan MP seeks Rs 1,000 crore from Centre for rain disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top