Advertisement

ഉപയോക്താക്കള്‍ക്ക് ഓട്ടോ ട്യൂണ്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരളാ വിഷന്‍

July 22, 2024
Google News 2 minutes Read
Kerala Vision warns users about autotune

ഉപയോക്താക്കള്‍ക്ക് ഓട്ടോ ട്യൂണ്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരളാ വിഷന്‍. വെള്ളിയാഴ്ച നടക്കുന്ന ഓട്ടോ ട്യൂണ്‍/ സ്‌കാനിംഗ് സംബന്ധിച്ചാണ് മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി 12നാണ് സെറ്റ് ടോപ് ബോക്‌സുകളില്‍ ഓട്ടോ ട്യൂണ്‍ നടക്കുക. പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായാണ് സ്‌കാനിംഗ് നടക്കുന്നത്. (Kerala Vision warns users about autotune)

ബുധനാഴ്ച രാത്രി 12 മണിക്ക് ബോക്‌സ് ഓണ്‍ ചെയ്താല്‍ 2 മിനിറ്റ് ഓട്ടോ ട്യൂണാകും. ഈ സമയത്ത് യാതൊരു കാരണവശാലും ബോക്‌സ് ഓഫ് ചെയ്യരുത്. തുടര്‍ന്ന് സാധാരണ പോലെ ചാനലുകള്‍ ലഭ്യമാകും. പ്രേക്ഷകര്‍ സഹകരിക്കണമെന്ന് കേരള വിഷന്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights :  Kerala Vision warns users about autotune

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here