അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം, തെരച്ചിൽ അവസാനിപ്പിച്ചു

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.
Story Highlights : Arjun Rescue Operation Ends on 8th day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here