പമ്പാ നദിയിൽ എണ്ണപ്പാട; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം

പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പത്തനംതിട്ട -റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. നദിയിൽ എണ്ണപ്പാട കണ്ടെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്.
പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് എംഎൽഎ ആവശ്യപ്പെട്ടു.
ഓയിൽ ആണോ അതോ മറ്റേതെങ്കിലും രാസമാലിന്യം ആണോ എന്ന് പരിശോധിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തര പരിശോധന നടത്താൻ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ നദിയോട് ചേർന്ന ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞിരുന്നു. ഇതിന്റെ ഇന്ധനം ചോർന്നതാകാംമെന്ന സംശയം നിലനിൽക്കുന്നുണ്ട്.
Story Highlights : Oily substance in river pamba river
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here