Advertisement

ഐ സി എൽ ഗ്രൂപ്പ് ദുബായിൽ മറൈൻ ടൂറിസം ആരംഭിച്ചു

July 25, 2024
1 minute Read

ഇന്ത്യയിലും യുഎഇ യിലുമായി വിവിധ മേഖലകളിൽ വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഐസിഎൽ ഗ്രൂപ്പ് ദുബായിൽ “ഐസിഎൽ മറൈൻ ടൂറിസം” എന്ന പുതിയ സംരംഭം ആരംഭിച്ചു. യുഎഇ ഭരണകുടുംബാംഗം ഹിസ് എക്‌സലൻസി ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ റാഷിദ്‌ അൽ നുഐമിയും, ഐസിഎൽ ഗ്രൂപ്പിൻ്റെ സിഎംഡിയും ക്യൂബയുടെ ട്രേഡ് കമ്മീഷണർ ഓഫ് ഇന്ത്യയും, ലാറ്റിനമേരിക്കൻ – കരീബിയൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറുമായ അഡ്വ.കെ.ജി അനിൽകുമാറും ചേർന്ന് സംരംഭം ഉദ്ഘാടനം ചെയ്തു.

ഐസിഎൽ ഗ്രൂപ്പ് സിഇഒ ശ്രീമതി ഉമാ അനിൽകുമാർ, ഐസിഎൽ ഗ്രൂപ്പിൻ്റെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത്. എ.മേനോൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുബായ് ദേര അൽ സീഫ് വാട്ടേഴ്സിൽ ആണ് ചടങ്ങ് നടന്നത്. “യുഎഇ യിലേക്കുള്ള ആഗോള വിനോദസഞ്ചാരികളുടെ എണ്ണം പ്രതിമാസം ശരാശരി 2 മില്യൺ കവിഞ്ഞതിനാലാണ്, ദുബായിലെ പ്രധാന ആകർഷണ ഇടങ്ങളിൽ യുഎഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമായി ടൂറിസം സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഐസിഎൽ ഗ്രൂപ്പ് തീരുമാനിച്ചത്. ഒപ്പം വായു, കര, ജല ടൂറിസം മേഖലകളും കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്” ഉദ്‌ഘാടന ചടങ്ങിൽ അഡ്വ. കെ ജി അനിൽകുമാർ അഭിപ്രായപ്പെട്ടു.

വിപുലീകരണത്തിന്റെ ഭാഗമായി ടൂറിസം രംഗത്ത് ഏറ്റവും വലിയ ഡെസർട്ട് സഫാരിയും മറൈൻ ടൂറിസത്തിൽ ഏറ്റവും വലിയ ബോട്ട് ക്രൂയിസ് എന്ന ഖ്യാതിയും ഐസിഎൽ ഗ്രൂപ്പിന് സ്വന്തമാവുകയാണ്. ഇന്ത്യയിലുടനീളം ശാഖകൾ ഉള്ള ഐസിഎൽ ഫിൻ കോർപ്പ് ആയിരക്കണക്കിന് യുഎഇ നിവാസികൾക്ക് ബാങ്കിംഗ് ബ്രോക്കറേജ് സൊല്യൂഷൻ സേവനങ്ങളും, ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ ആസ്ഥാനമാക്കിയുള്ള ബാങ്കിംഗ് പദ്ധതികളും ദുബായ് ഗോൾഡ് സൂക്കിലും മീന ബസാർ ദുബായിലും സ്വർണ്ണ വ്യാപാര സൗകര്യങ്ങളും ഏർപ്പെടുത്തി, ഐസിഎൽ ഗ്രൂപ്പ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

Story Highlights : ICL group starts marine tourism in dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top