Advertisement

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ

July 25, 2024
1 minute Read

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം.
തെറ്റായ ചോദ്യങ്ങൾക്ക് നൽകിയ അധികമാർക്ക് ഒഴിവാക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് എൻ.ടി.എ ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അതേസമയം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം ഈയാഴ്ച പുറത്തുവിട്ടേക്കുമെന്നാണ് വ്യവരം . പുതുക്കിയ പരീക്ഷാഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമന്ന്ന്നു കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

Story Highlights :  NEET-UG 2024: NTA says revised scorecards not released yet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top