Advertisement

ഉഷക്കെതിരെ അതിരൂക്ഷ വംശീയ ആക്രമണം: പിന്തുണയുമായി അമേരിക്കയിലെ തെലുഗു സമൂഹം

July 25, 2024
2 minutes Read

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അതിരൂക്ഷമായ വംശീയ ആക്രമണം നേരിടുന്ന റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാ‍ത്ഥി ജെഡി വാൻസിൻ്റെ ഭാര്യ ഉഷക്ക് പിന്തുണയുമായി തെലുങ്ക് സമൂഹം. മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നാണ് ഉഷയ്ക്ക് എതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നത്. ഈ വംശീയ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും നോർത്ത് അമേരിക്ക തെലുഗു അസോസിയേഷൻ പ്രസിഡൻ്റ് നിരഞ്ജൻ ശൃംഗവരപു പറഞ്ഞു.

Read Also: തമിഴ് മകൾ കമലയോ ആന്ധ്രയുടെ ചെറുമകൾ ഉഷയോ? പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ചർച്ച ഇന്ത്യൻ വംശജരിലേക്ക്

കമല ഹാരിസ്, ഉഷ വാൻസ് എന്നീ രണ്ട് ഇന്ത്യൻ വംശജര്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ കേന്ദ്ര ബിന്ദുക്കളായ മാറിയ സാഹചര്യത്തിൽ തെലുങ്ക് സമൂഹവും എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലാണ്. കുടിയേറ്റ വിഷയത്തിൽ ഉദാര നിലപാടുള്ള ഡെമോക്രാറ്റുകളെയാണ് അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹം കാലങ്ങളായി പിന്തുണക്കുന്നത്. എന്നാൽ അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന, ഗ്രീൻ കാര്‍ഡുള്ള ഇന്ത്യയിൽ നിന്ന് കുടിയേറിയവര്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിക്കാണ് പിന്തുണ നൽകുന്നത്. ഇതിനിടെയാണ് തീവ്ര വലത് നിലപാടുകാരായ അമേരിക്കയിലെ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുന്നത്.

കമല ഹാരിസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള വോട്ട് മുഴുവനായി ഡെമോക്രാറ്റുകൾക്ക് കിട്ടുമെന്നാണ് തെലുഗു അസോസിയേഷൻ പ്രസിഡൻ്റിന്റെ വിലയിരുത്തൽ. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി ഭരിച്ചപ്പോഴാണ് ഇന്ത്യക്ക് കൂടുതൽ നേട്ടമുണ്ടായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉഷയ്ക്ക് എതിരെ നടക്കുന്ന വംശീയ ആക്രമണങ്ങളെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കല‍ർത്തേണ്ടതല്ല. തെരഞ്ഞെടുപ്പുകൾ മെറിറ്റിൻ്റെ അടിസ്ഥാനത്തിലാവണം. ഇത്തരം ആക്രമണങ്ങളെ ആർക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തെ സ്വീധീനിക്കില്ലെന്ന് സംഘടനയുടെ മുൻ അധ്യക്ഷൻ മോഹൻ നന്നാപേനിയും വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights :  The Telugu diaspora in the US condemned racist remarks against Usha Vance.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top