‘ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എ ഐ ക്യാമറകൾ സ്ഥാപിക്കും’: റിപ്പോർട്ട് സമർപ്പിച്ച് നഗരസഭ

ആമയിഴഞ്ചാൻ തോട്ടിലെ അപകടം, ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എ ഐ ക്യാമറകൾ സ്ഥാപിക്കും. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. ജൂലൈ 18 മുതല്‍ 23 വരെ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 1.42 ലക്ഷം രൂപ പിഴയീടാക്കി. 65 പേര്‍ക്ക് നോട്ടീസ് നല്‍കി. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടി. മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷന്‍ നടപടി തുടങ്ങിയെന്നും നഗരസഭയുടെ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്.
Story Highlights : Trivandrum Corporation on Amayizhanjan Waste Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here