Advertisement

ഇംഗ്ലീഷ് കഫെ: ലോകത്തെവിടെ നിന്നും ഏത് സമയത്തും വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം

July 27, 2024
2 minutes Read

പലർക്കും ഇം​ഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ വലിയ പ്രാവിണ്യം ഉണ്ടാകില്ല. ചിലർക്ക് ഇം​ഗ്ലീഷ് വായിക്കാൻ അറിയാമെങ്കിലും അത് സംസാരത്തിൽ ഉണ്ടാകാറില്ല. ഇനി ഇം​ഗ്ലീഷ് മാത്രം പഠിക്കാൻ മെനക്കടണമെന്ന് ഓർത്തിരിക്കുന്ന ഒരു വിഭാ​ഗവും നമ്മുക്കിടയിൽ ഉണ്ടാകും. എന്നാൽ നിസാരമായി ഇം​​ഗ്ലീഷ് സംസാരിക്കാനും എഴുതാനും വായിക്കാനും നിങ്ങളെ പ്രാപ്തരാക്കുകയാണ് ഇം​ഗ്ലീഷ് കഫേ. വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ഓൺലൈൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇംഗ്ലീഷ് കഫെ. ലോകത്തെവിടെ നിന്നും ഏത് സമയത്തും ഇംഗ്ലീഷ് പഠിക്കാം. പ്രായം, യോഗ്യത എന്നിവ ഒരു പ്രശ്നമല്ല. കോഴിക്കോട് ആസ്ഥാനമായുള്ള ഇംഗ്ലീഷ് കഫെ കഴിഞ്ഞ നാലു വർഷമായി കോച്ചിങ് മേഖലയിൽ സജീവമാണ്. ഈ കാലയളവിൽ ഒരു ലക്ഷത്തിൽ പരം സ്റ്റുഡൻസ് ആണ് ഇംഗ്ലീഷ് കഫെയിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിയിട്ടുള്ളത്. മലയാളത്തിന്റെ പ്രിയ താരം വിനീത് ശ്രീനിവാസനാണ് ഇംഗ്ലീഷ് കഫെയുടെ ബ്രാൻഡ് അംബാസഡർ.

നമ്മുടെ എല്ലാവരുടെയും ഇംഗ്ലീഷിലുള്ള അറിവ് ഒരുപോലെയല്ല. അത് മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോരുത്തരെയും പഠിപ്പിക്കുന്നത്. അതിനായി ഒരു ലെവൽ ടെസ്റ്റ് നടത്തി കസ്റ്റമൈസ്ഡ് സില്ലബ്സ ഉപയോഗിച്ചാണ് ക്ലാസുകൾ നൽകുന്നത്. കോഴ്സിൻറെ പ്രത്യേകതകൾ എന്തെന്നാൽ ഇൻഡിവിജ്വലായി പഠിപ്പിക്കാൻ ഒരു പേഴ്സണൽ ട്രെയിനർ ഉണ്ടാവുന്നതാണ്. അവർ 24 മണിക്കൂറും ഓൺലൈനായി നിങ്ങളെ ഹെൽപ്പ് ചെയ്യാൻ ഉണ്ടാകും. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതി ആയതിനാൽ ക്ലാസ്സിൽ അറ്റൻഷൻ കിട്ടാതെ പോകുന്ന പ്രശ്നമുണ്ടാവുകയില്ല. മാത്രമല്ല, നിങ്ങളുടെ സംശയങ്ങളെല്ലാം സങ്കോചം കൂടാതെ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

​ഗ്രാമറും വൊക്കാബുലറിയും സ്പിക്കിങും ഉൾപ്പെടെ ഇം​ഗ്ലീഷിൽ നന്നായി കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ തരത്തിലുള്ള ട്രെയിനിങ്ങും നൽകുന്നു. അതിനായി ഓഡിയോ, വിഡിയോ, ടെസ്റ്റ്, ഇമേജ് എന്നിങ്ങനെ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാൻ കോളിംഗ് ആക്ടിവിറ്റി ക്ലാസുകൾ ഉണ്ടാകും. നേരിട്ട് കണ്ട് സംസാരിച്ചു പഠിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രത്യേകം ലൈവ് ക്ലാസുകൾ ഉണ്ടായിരിക്കും.അവ സൂം മീറ്റിങ്ങ് വഴിയായിരിക്കും നടത്തുന്നത്. ഇതിനോടൊപ്പം കുട്ടികൾക്കായുള്ള ജൂനിയർ കോഴ്സ് ഉണ്ട്. 47 ദിവസത്തെ വീഡിയോ ക്ലാസുകൾ ആയാണ് കോഴ്സ് ഉണ്ടാവുക. ക്ലാസുകൾക്ക് പുറമെ കോളിംഗ് ആക്ടിവിറ്റിയും ടെസ്റ്റ്കളും കൃത്യമായ ഇടവേളകളിൽ പാരൻറ്റ്സ് മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ്.

കുട്ടികൾക്ക് സ്കൂളിൽ മികവുപിലർത്തുന്നതിനായി സിബിഎസ്ഇ, സ്റ്റേറ്റ്,ഐസിഎസ്ഇ സിലബസുകളിൽ ഇംഗ്ലീഷ് ട്യൂഷനും ഇംഗ്ലീഷ് കഫെ നൽകുന്നുണ്ട്. അവ ലൈവ് ആയിട്ടായിരിക്കും നൽകുന്നത്. പഠനനിലവാരം ഉറപ്പിക്കുന്നതിനായി ടെസ്റ്റുകളും പാരൻറ്റ്സ് മീറ്റിങ്ങും ഇംഗ്ലീഷ് ട്യൂഷന്റെ ഭാഗമായും ഉണ്ടായിരിക്കുന്നതാണ്.

IELTSഎക്സാമിന് തയ്യാറെടുക്കുന്നവർക്ക് ആയി IELTS കോച്ചിങ്ങും നൽകുന്നു. IELTS എക്സാം നടത്തുന്ന IDP IELTS ഇന്ത്യയുടെ ഒഫീഷ്യൽ പാർട്ണർ കൂടെയായ ഇംഗ്ലീഷ് കഫെ എക്സാമിനുള്ള രജിസ്ട്രേഷനും ചെയ്തു നൽകുന്നു. കോഴ്സ് കഴിഞ്ഞ് ഇറങ്ങുന്ന എല്ലാ സ്റ്റുഡൻസിനും ISO certified ആയ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓരോ കോഴ്സിനും നിശ്ചിത ഡ്യൂറേഷൻ ഉണ്ടാവും. എന്തെങ്കിലും കാരണവശാൽ കൃത്യസമയത്ത് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് മുൻകൂട്ടി നിശ്ചയിച്ച എക്സ്ട്രാ വാലിഡിറ്റി ഉപയോഗപ്പെടുത്താവുന്നതാണ്. മലയാളികൾക്ക് മാത്രമല്ല തമിഴ്, കന്നട, ഹിന്ദി സംസാരിക്കുന്നവർക്കും ഇംഗ്ലീഷ് പഠിക്കാനായി ഇംഗ്ലീഷ് കഫെ അവസരം ഒരുക്കുന്നുണ്ട്.

Story Highlights : English Cafe: Learn English from anywhere at any time through WhatsApp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top