‘ബജറ്റിൽ കേന്ദ്രസർക്കാർ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകി’: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. ബജറ്റിൽ കേന്ദ്ര സർക്കാർ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയെന്നും ചെമ്മീൻ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായ സംസ്ഥാനകൾക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് മുമ്പ് എയിംസ് അനുവദിച്ചത്. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കട്ടെ, അതിനുശേഷം എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകും. അക്കാര്യത്തിൽ രാഷ്‌ട്രീയം പാടില്ലെന്നും ജോർജ് കുര്യൻ ഓർമ്മിപ്പിച്ചു.
ബജറ്റിൽ കേന്ദ്രസർക്കാർ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയെന്നും വകയിരുത്തിയ തുക സംസ്ഥാനം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ചെമ്മീൻ കർഷകർക്ക് ആശ്വാസകരമായ രീതിയിൽ കയറ്റുമതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
Story Highlights : George Kurian About Union Budget 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here